Powered By Blogger

Sunday, December 26, 2010

ഞാന്‍ ഒരു മരം . ഈ ലോകത്തിന്‍റെ ചെയ്തികളാല്‍ ഇല്ലാതായ ഒരു പാവം മരം .ഒരിക്കല്‍ ഞാന്‍ ഒരുപാടു പേരുടെ കണ്ണിലുണ്ണി ആയിരുന്നു .പക്ഷികളുടെയും മറ്റു ഒരുപാടു ജീവികളുടെയും .                                      
                                       എന്നാല്‍ ഇ ന്ന് ഞാന്‍ ഒരു ആത്മാവാണ് . ഗതികിട്ടാതെ അലയുന്ന ഒരു പാവം ആത്മാവ് .കാരണം എന്‍റെ മരണം ഒരു ദുര്‍മരണം ആയിരുന്നു .എന്‍റെ കൊലയാളി ഒരു യന്ത്രമാണ് .ഉത്തരാതുനിക  ലോകത്തെ മനുഷ്യന്‍റെ കണ്ടുപടുത്തമായ ഒരു യന്ത്രം .  
മനുഷ്യന്‍ തന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നെ കൊന്നൊടുക്കി  .അവനറിയുന്നില്ല ഞാന്‍ നശിക്കുമ്പോള്‍ അവന്‍റെ ആയുസ്സാണ് ക്ഷയിക്കുന്നതെന്ന് .ഞാന്‍ മനുഷ്യന്‍റെ മിത്രമാണ് ശത്രുവല്ല. ലോകത്തിനു നന്മയാണ് ,തിന്മയല്ല .ഞാന്‍ എല്ലാവരോടുമായി അപേക്ഷിക്കുന്നു       "എന്നെ ജീവിക്കാന്‍ അനുവദിക്കു ................" 

1 comment: